Post Category
ഫെസിലിറ്റേറ്റർ, മാനേജർ നിയമനം
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വടക്കാഞ്ചേരി ആര്യംപാടം മോഡൽ സ്വയംപ്രഭാഹോമിൽ ഫെസിലിറ്റേറ്റർ, മാനേജർ നിയമനതിന് അഭിമുഖം നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. സോഷ്യോളജി ബിരുദമുള്ളവർക്കും സാമൂഹ്യസേവന മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുതിർന്ന പൗരന്മാരുമായി ബന്ധമുള്ള ക്ഷേമപദ്ധതികളുടെ നിർവഹണത്തിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. പ്രായപരിധി 45 വയസ്സ്. നിശ്ചിത ഉദ്യോഗാർത്ഥികൾ നിശ്ചിതത്തിനുള്ള അപേക്ഷയോടൊപ്പം ഫോട്ടോ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ് മിനി സിവിൽ സ്റ്റേഷൻ, ചെമ്പുകാവ്, എന്ന വിലാസത്തിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. ഫോൺ:04872321702.
date
- Log in to post comments