Skip to main content

ജില്ലയിലെ ബാങ്കുകളുടെ ബ്ലോക്ക് തല ബാങ്കേഴ്‌സ് സമിതി യോഗങ്ങള്‍ക്ക് മെയ് 29 ന് തുടക്കം

2026 മാര്‍ച്ച് പാദത്തിലെ ജില്ലയിലെ ബാങ്കുകളുടെ ബ്ലോക്ക്തല ബാങ്കേഴ്‌സ് സമിതി (ബി.എല്‍.ബി.സി.) യോഗങ്ങള്‍ മെയ് 29ന് ആരംഭിക്കും. ജില്ലയിലെ 15 ബ്ലോക്കുകളെയും കേന്ദ്രീകരിച്ച് നടത്തുന്ന അവലോകന യോഗങ്ങള്‍ ജൂണ്‍ ഒന്‍പതിന് അവസാനിക്കും.

അരീക്കോട് ബ്ലോക്കിലെ യോഗം മെയ് 29ന് രാവിലെ 11.00 ന് അരീക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും. വണ്ടൂര്‍ ബ്ലോക്കിലെ യോഗം അന്നേ ദിവസം ഉച്ചയ്ക്ക് മൂന്നിന് വണ്ടൂര്‍ ആര്‍.എസ്.ഇ.ടി.ഐ.യില്‍ ചേരും. കുറ്റിപ്പുറം ബ്ലോക്കിലെ യോഗം മെയ് 30ന് രാവിലെ 11ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും. വേങ്ങര ബ്ലോക്ക് യോഗം വേങ്ങര ബ്ലോക്ക് ഓഫീസില്‍ ജൂണ്‍ ഒന്നിന് ഉച്ചക്ക് ശേഷം മൂന്നിന് ചേരും. കൊണ്ടോട്ടി ബ്ലോക്ക് യോഗം കൊണ്ടോട്ടി ബ്ലോക്ക് ഓഫീസില്‍ ജൂണ്‍ രണ്ടിന് രാവിലെ 11നാണ്. അന്നേ ദിവസം ഉച്ചക്ക് ശേഷം മൂന്നിന് തിരൂരങ്ങാടി ബ്ലോക്ക് യോഗം  തിരൂരങ്ങാടി ബ്ലോക്ക് ഓഫീസില്‍ ചേരും. ജൂണ്‍ മൂന്നിന് രാവിലെ 11ന് പെരിന്തല്‍മണ്ണ ബ്ലോക്ക് യോഗം പെരിന്തല്‍മണ്ണ ബ്ലോക്ക് ഓഫീസില്‍ ചേരും. അന്നേ ദിവസം ഉച്ചക്ക് ശേഷം മൂന്നിന് മങ്കട ബ്ലോക്ക് ഓഫീസില്‍ മങ്കട ബ്ലോക്കിന്റെ യോഗം ചേരും. ജൂണ്‍ നാലിന് രാവിലെ 11നും ഉച്ചക്ക് മൂന്നിനും യഥാക്രമം താനൂര്‍, പൊന്നാനി ബ്ലോക്ക് യോഗം അതത് ബ്ലോക്ക് ഓഫീസുകളില്‍ ചേരും. ജൂണ്‍ അഞ്ചിന് രാവിലെ 11ന് കാളികാവ് ബ്ലോക്ക് ഓഫീസിലും ഉച്ചക്ക് ശേഷം മൂന്നിന് നിലമ്പൂര്‍ ബ്ലോക്ക് ഓഫീസിലും യോഗം ചേരും. ജൂണ്‍ ആറിന് രാവിലെ 11ന് പെരുമ്പടപ്പ് ബ്ലോക്ക് ഓഫീസില്‍ യോഗം നടക്കും. ജൂണ്‍ എട്ടിന് ഉച്ചക്ക് ശേഷം മൂന്നിന് മലപ്പുറം ബ്ലോക്ക് ഓഫീസില്‍ യോഗം ചേരും. ജൂണ്‍ ഒന്‍പതിന് രാവിലെ 11ന് തിരൂര്‍ സംഘം റസിഡന്‍സിയില്‍ തിരൂര്‍ ബ്ലോക്ക് യോഗം ചേരും.

date