Post Category
കേരള ചിക്കന്‍ പദ്ധതിയില്‍ ഫാം സൂപ്പര്‍വൈസര്‍ നിയമനം
മലപ്പുറം ജില്ലയില്‍ കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ഫാം സൂപ്പര്‍വൈസര്‍ നിയമനത്തിന് ജില്ലാ കുടുംബശ്രീ മിഷന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത -പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കംപ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക വാഹന ലൈസന്‍സ്. പ്രായപരിധി- 2026 മെയ് ഒന്നിന് 30 കവിയരുത്. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 30നകം അപേക്ഷിക്കണം.
date
- Log in to post comments