Post Category
ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സ് പ്രവേശനം
കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വയോജന പരിചരണം പരിശീലിപ്പിക്കുന്ന ആറ് മാസം ദൈർഘ്യമുള്ള ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു തത്തുല്യം. പ്രായപരിധി: 50 വയസ്സ്. അപേക്ഷകള്‍ നേരിട്ടോ, ihrdadmissions.org വഴിയോ മെയ് 29 നകം സമര്‍പ്പിക്കാം. ഫോൺ: 0474 2580866, 8547005066.
date
- Log in to post comments