മാലിന്യസംസ്കരണം: പരിശീലന പരിപാടി സംഘടിപ്പിച്ചു
സംസ്ഥാനത്ത് ഖരമാലിന്യ പരിപാലന ചട്ടം പ്രാദേശിക തലത്തില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ല ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ എം വിനീത് നേതൃത്വം നല്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ഡയറക്ടര്‍ പി രാജേഷ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഷൈജു വര്‍ഗീസ്, ജൂനിയര്‍ സൂപ്രണ്ട് വി എസ് സതീശന്, എഡിഎംസി ജി പ്രദീപ് ജി എന്നിവര്‍ പങ്കെടുത്തു.
പുതിയ നിയമങ്ങളും ചട്ടങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടി സ്വീകരിക്കാനും സെക്രട്ടറിമാര്‍ക്ക് നിര്‍േദശം നല്കി. പുതിയ മാനദണ്ഡം പ്രകാരം ദിവസേനെ 100 കിലോഗ്രാമില്‍ കൂടുതല്‍ ഖരമാലിന്യം ഉല്പാദിപ്പിക്കുന്നവര്, 20,000 ചതുരശ്ര മീറ്ററോ അതിലധികമോ നിര്‍മാണ വിസ്തീര്ണമുള്ളവര്, പ്രതിദിനം 40,000 ലിറ്ററിലധികം ജലഉപഭോഗമുള്ള സ്ഥാപനങ്ങള്‍ എന്നിവരെ 'ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍' പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. പുതിയതായി ആരംഭിക്കുന്ന ഇത്തരം യൂണിറ്റുകള്‍ ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ കമ്പോസ്റ്റിംഗ്, ബയോമെഥനേഷന്‍ തുടങ്ങിയ അംഗീകൃത സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം. വിവരങ്ങള്‍ക്ക് : 98951 22952, 7025784990.
- Log in to post comments