Post Category
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശികയില്ലാതെ അംശദായം അടച്ചവരുമായ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. 2025-26 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ക്കാണ് അവസരം. സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും അനുബന്ധ രേഖകളും സഹിതം http://services.unorganisedwssb.org/index.php/home ലിങ്കില്‍ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 15. ഫോണ്‍ : 0468 2220248.
date
- Log in to post comments