Post Category
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി മൂന്ന് മാസം ദൈർഘ്യമുള്ള സൗജന്യ ഡാറ്റാ എൻട്രി, ഡി.ടി.പി കമ്പ്യൂട്ടർ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് ടു. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമാനുസൃതമായ സ്റ്റൈപ്പന്റ് ലഭിക്കും. താല്പര്യമുള്ളവർ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 23ന് വൈകുന്നേരം 4.30 ന് മുൻപ് ആലുവ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ : 0484-2623304, 9188581148.
date
- Log in to post comments