Post Category
താൽകാലിക നിയമനം
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന അമൃതകുളം, കുളത്തൂപ്പുഴ, അച്ചൻകോവിൽ, ഉറുകുന്ന് എന്നീ ഹോസ്റ്റലുകൾ, കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലും ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന മായിത്തറ ഹോസ്റ്റലിലും നിലവിൽ ഒഴിവുള്ളതും 2026-27 അധ്യയന വർഷം ഒഴിവ് വരാൻ സാധ്യതയുള്ളതുമായ കുക്ക്, വാച്ച്മാൻ, ആയ, പി ടി എസ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മേയ് 29-ന് രാവിലെ 10.30-ന് പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരുമായിരിക്കണം. ഫോൺ: 0475-2222353.
date
- Log in to post comments