Skip to main content

സെൻസസ് 2027: ഫീൽഡ് ട്രെയിനർമാരുടെ രണ്ടാംഘട്ട ജില്ലാതല പരിശീലനം പൂർത്തിയായി

ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്ന സെൻസസ് 2027 ൻ്റെ ഭാഗമായ ഫീൽഡ് ട്രെയിനർമാർക്കുള്ള രണ്ടാംഘട്ട ജില്ലാതല പരിശീലനം പൂർത്തിയായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം റഹീം ഉദ്യോഗസ്ഥർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി. മാസ്റ്റർ ട്രെയിനർമാരായ വിഷ്ണു ശ്രീവൽസൻ, കെ ശ്രീകുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫീൽഡ് ട്രെയിനർമാരുടെ ആദ്യഘട്ട പരിശീലനം ബുധനാഴ്ച (മേയ് 20) പൂർത്തിയായിരുന്നു. മേയ് 21 ന് ആരംഭിച്ച രണ്ടാം ബാച്ചിൻ്റെ പരിശീലനത്തിൽ 38 പേരാണ് പങ്കെടുത്തത്. രണ്ട് ബാച്ചുകളിലുമായി ആകെ 76 പേർക്ക് പരിശീലനം നൽകി.  ജില്ലാതല പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഫീൽഡ് ട്രെയിനർമാരുടെ നേതൃത്വത്തിലായിരിക്കും അടുത്ത ഘട്ടത്തിൽ എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം നൽകുക.

date