Skip to main content

ദുരന്തനിവാരണപ്രവര്‍ത്തനം; പൊലിസ്, ഗതാഗതവകുപ്പുകള്‍ നിസഹകരിക്കരുതെന്ന് മുന്നറിയിപ്പ്

മഴക്കാലമുന്നൊരുക്കത്തിനൊപ്പം നടത്തുന്ന ദുരന്തനിവാരണതയ്യാറെടുപ്പുകളിലും അനുബന്ധയോഗങ്ങളിലും പൊലിസ്, ഗതാഗതവകുപ്പുകള്‍ നിസഹകരിക്കരുതെന്ന് മുന്നറിയിപ്പ്. അടിയന്തരദുരന്തപ്രതികരണം, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍നിന്ന് വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ഇരുവകുപ്പുകള്‍ക്കും പുനലൂര്‍ ആര്‍.ഡി.ഒ ബീന എസ്. ഹനീഫ് കര്‍ശന നിര്‍ദേശം നല്‍കിയത്.  
മരങ്ങള്‍ മുറിച്ച് മാറ്റല്‍, മാലിന്യനീക്കം, മഴക്കെടുതി നേരിടുന്നതിനുള്ള യന്ത്രങ്ങളുടെ സമാഹരണം, തോട്ടംമേഖലയിലെ വീടുകളുടെ സുരക്ഷ, ഉന്നതികളിലെ സുരക്ഷാതയ്യാറെടുപ്പ്, ഉരുള്‍പൊട്ടല്‍സാധ്യതാ മേഖലകളുടെ വിലയിരുത്തലും മുന്നറിയിപ്പ് സംവിധാനവും, സ്‌കൂള്‍കെട്ടിട സുരക്ഷ, അവശ്യമരുന്ന് ശേഖരം, ആരോഗ്യവിദഗ്ധരുടെ ക്രോഡീകരണം, അണക്കെട്ടുകളുടെ സ്ഥിതിവിവരം, ക്വാറികളുടെ പ്രവര്‍ത്തനനിയന്ത്രണം തുടങ്ങിയവയാണ് യോഗം ചര്‍ച്ചചെയ്തത്. വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.  

 

 

date