Skip to main content
..

സെന്‍സസ് 2027:  രണ്ടാംഘട്ട ഫീല്‍ഡ്തല പരിശീലനം സമാപിച്ചു

സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക് സംഘടിപ്പിച്ച രണ്ടാംഘട്ടപരിശീലനം സമാപിച്ചു. കലക്ട്രേറ്റ് ഐ ടി ട്രെയിനിംഗ് ഹാളില്‍ ജില്ലാ സെന്‍സസ് ഓഫീസറായ എ.ഡി.എം ടി.കെ വിനീത് ഉദ്ഘാടനം ചെയ്തു.  രണ്ട് ഘട്ടങ്ങളിലായി 87 ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഫീല്‍ഡ് ട്രെയിനര്‍മാര്‍. ഫീല്‍ഡ് ട്രെയിനര്‍മാരുടെ നേതൃത്വത്തില്‍ സൂപ്പര്‍വൈസര്‍ - എന്യൂമറേറ്റര്‍ ബാച്ചുകള്‍ക്ക്  മെയ് 28 മുതല്‍ ജൂണ്‍ 23  കാലയളവില്‍ പരിശീലനം നടത്തും.
 

 

date