Skip to main content

വസ്ത്രവിതരണം നടത്തി

അഗതിമന്ദിരത്തിലെ താമസക്കാര്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു. മയ്യനാട് എസ് എസ് സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി ഉദ്ഘാടനം നിര്‍വഹിച്ചു.  വയോജനക്ഷേമ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ 40 ക്ഷേമസ്ഥാപനങ്ങളിലെ 3310 താമസക്കാര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി.  
ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍  ജി. സരസ്വതി അധ്യക്ഷയായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ. കെ. ഹരികുമാരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. കെ. സയൂജ, എസ്.എസ്.സമിതി മാനേജിംഗ് ഡയറക്ടര്‍ ഫ്രാന്‍സിസ് സേവ്യര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date