Skip to main content

ഫാം സൂപ്പര്‍വൈസര്‍ നിയമനം

 കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദമോ പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി മെയ് ഒന്നിന് 30 വയസ്സ് കവിയരുത്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 20,000 രൂപ ശമ്പളം ലഭിക്കും. ജൂണ്‍ നാലിന് രാവിലെ 10 മണി മുതല്‍ 11.30 വരെ നടക്കുന്ന എഴുത്തുപരീക്ഷയുടേയും തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ മെയ് 29 ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍, പിന്‍: 680001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

 

date