എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്
ജില്ലയിൽ നിന്നും കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കളിൽ 2025-26 അധ്യയന വർഷം പത്താം തരത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകും. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന് https://services.unorganisedwssb.org/index.php/home എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ജൂൺ 15. ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജില്ലാ ഓഫീസിൽ ഹാജരാക്കണം. ഫോൺ : 0477-2241455.
ആവശ്യമായ രേഖകൾ: വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ, അംഗത്തിന്റെ ക്ഷേമനിധി ഐ.ഡി കാർഡിന്റെ പകർപ്പ്, അംഗത്വ പാസ്സ് ബുക്കിന്റെ ആദ്യ - അവസാന അടവ് രേഖപ്പെടുത്തലുകൾ വരുത്തിയ പേജുകളുടെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ (സിംഗിൾ അക്കൗണ്ട്) പകർപ്പ്, അംഗത്തിന്റേയും കുട്ടിയുടേയും ആധാർ കാർഡുകളുടെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, വിദ്യാർഥി/ വിദ്യാർഥിനിയുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
- Log in to post comments