Skip to main content

ലക്ചറർ അഭിമുഖം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വർക്കിംഗ് പ്രൊഫഷണൽ സായാഹ്ന ഡിപ്ലോമ കോഴ്സിലേക്ക് മെക്കാനിക്കൽ എൻജിനിയറിങിൽ താത്ക്കാലിക ലക്ചററുടെ അഭിമുഖം മേയ് 29 രാവിലെ 10 ന് നടക്കും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ടെക് ആണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 1667/2026

date