Skip to main content

ഒബിസി വിഭാഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രമായ അസാപ് കേരളയുടെ തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക്ക് വാഹന സർവീസിങ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെട്ട 2.5 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ് 2 യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകർ 18നും 40നും മദ്ധ്യേ പ്രായമുള്ളവർ ആയിരിക്കണം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100% പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. കൂടുതൽ വിവരങ്ങൾക്ക് 9495999688 എന്ന നമ്പറിൽ ബന്ധപ്പെടുക.

date