Post Category
സൗജന്യ പഠനകിറ്റ് വിതരണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പഠനകിറ്റ് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മെയ് 29 വൈകുന്നേരം 4ന് സെക്രട്ടേറിയറ്റ് അനക്സ് II ലെ മന്ത്രിയുടെ ചേംബറിൽ നിർവഹിക്കും. അർഹതപ്പെട്ട കുട്ടികൾക്ക് സൗജന്യ പഠന കിറ്റുകൾ 30, 31 തീയതികളിൽ അതാത് ജില്ലാ ഓഫീസുകളിൽ നിന്നും കൈപ്പറ്റാം. പഠന കിറ്റ് ലഭിക്കുന്നതിനായി ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ മെയ് 21 വരെ അപേക്ഷ നൽകിയിട്ടുള്ളവർ അതാത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
പി.എൻ.എക്സ്. 1674/2026
date
- Log in to post comments