Skip to main content

കിറ്റ്‌സ് ബിരുദ കോഴ്‌സ്: മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാം

വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കിറ്റ്‌സ് നടത്തുന്ന നാല് വർഷ (ഹോണേഴ്‌സ്/റിസേർച്ച്) ബിസിനസ്സ് മാനേജ്‌മെന്റ് (ബി.ബി.എ.)/കൊമേഴ്‌സ് ആന്റ് ട്രാവൽ & ടൂറിസം(ബി.കോം.) ബിരുദ കോഴ്‌സുകളിലേക്ക് മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർഥികൾ സർവകലാശാല രാജിസ്‌ട്രേഷനു പുറമെ www.kittsedu.org ൽ നിന്ന് താല്പര്യമുള്ള കോഴ്‌സുകളുടെ അപേക്ഷ ഡൗൺലോഡ് ചെയ്ത് 400 രൂപ അടച്ച് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9446529467, 8129768742,  9447297722.

പി.എൻ.എക്‌സ്. 1676/2026

date