Post Category
ജില്ലാതല പ്രവേശനോത്സവം പേഴയ്ക്കാപ്പിള്ളി ജി.എച്ച്.എസ്.എസിൽ
വേനലവധിക്ക് ശേഷം പുതിയ അധ്യയനവർഷത്തെ വരവേൽക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ പൂർണ്ണ സജ്ജം.
ഈ വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവം പേഴയ്ക്കാപ്പിള്ളി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലയിലെ ആകെ 984 സ്കൂളുകളാണുള്ളത്. ഇതിൽ 375 സർക്കാർ സ്കൂളുകളും, 514 എയ്ഡഡ് സ്കൂളുകളും, 95 അൺ-എയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു.
കഴിഞ്ഞ അധ്യയനവർഷം ജില്ലയിൽ ആകെ 2,42,428 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത് (സർക്കാർ: 46,531, എയ്ഡഡ്: 1,62,584, അൺ-എയ്ഡഡ്: 33,313).
ഇതിൽ ഒന്നാം ക്ലാസിൽ മാത്രം ആകെ 18,342 കുട്ടികളാണ് പ്രവേശനം നേടിയത്.
date
- Log in to post comments