മൺസൂൺ: ഉൾനാടൻ ജലയാനങ്ങളിൽ സുരക്ഷിത യാത്ര ഉറപ്പാക്കണം - തുറമുഖ ഓഫീസർ
മൺസൂൺ കാലമായതിനാൽ ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ശിക്കാര ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ ഉൾപ്പെടെയുള്ള ഉൾനാടൻ ജലയാനങ്ങൾ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന് തുറമുഖ ഓഫീസർ അറിയിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് അനുസൃതമായി യാത്രകൾ ക്രമീകരിക്കേണ്ടതും, മതിയായ ജീവൻരക്ഷാ ഉപകരണങ്ങൾ, അഗ്നിശമന ഉപകരണങ്ങൾ, സാധുതയുള്ള ഇൻഷുറൻസ്, സർവേ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ ഉണ്ടായിരിക്കേണ്ടതുമാണ്. യാതൊരു കാരണവശാലും സർവേ, രജിസ്ട്രേഷൻ എന്നിവയിൽ രേഖപ്പെടുത്തിയിരിക്കുന്ന കപ്പാസിറ്റിയേക്കാൾ കൂടുതൽ സഞ്ചാരികളെ കയറ്റുവാൻ പാടുള്ളതല്ല. വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന ഉൾനാടൻ യാനങ്ങളിൽ സാധുതയുള്ള സർട്ടിഫിക്കറ്റുകൾ, യോഗ്യതയുള്ള ബോട്ട് ക്രൂ എന്നിവ ഉണ്ടെന്ന് സവാരിക്ക് മുൻപ് ഉറപ്പാക്കേണ്ടതാണ്.
സ്പീഡ് ബോട്ടുകൾ വളരെ വേഗത്തിലും വട്ടത്തിൽ കറക്കിയും സാഹസികമായി സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ഓടിക്കുവാൻ പാടുള്ളതല്ല. ഇത്തരത്തിൽ അപകടകരമാം വിധം സാഹസികയാത്ര നടത്തിയ മൂന്ന് സ്പീഡ് ബോട്ടുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് രജിസ്റ്ററിംഗ് അതോറിറ്റി കൂടിയായ തുറമുഖ ഓഫീസർ അറിയിച്ചു.
- Log in to post comments