Post Category
ദേശസുരക്ഷാ മോക്ക് ഡ്രിൽ 28-ന് പുന്നമടക്കായലിൽ; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ
ദേശസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടീം കമാൻഡർ, ട്രെയിനിംഗ് എൻ.എസ്.ജി , ഡൽഹിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നു. വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് മേയ് 28ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണി മുതൽ വൈകിട്ട് ആറ് മണി വരെ പുന്നമടക്കായലിലാണ് മോക്ക് ഡ്രിൽ നടക്കുക.
മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ടുള്ള അഭ്യാസപ്രകടനങ്ങൾ കണ്ട് പൊതുജനങ്ങളോ വിനോദസഞ്ചാരികളോ യാതൊരു കാരണവശാലും പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഷാജി വി നായർ അറിയിച്ചു.
date
- Log in to post comments