Post Category
കള്ളുവ്യവസായ തൊഴിലാളികളുടെ മക്കൾക്ക് പഠനക്കിറ്റ് വിതരണം 31-ന്
കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ, സർക്കാർ/എയ്ഡഡ്/അൺ-എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന ജനുവരി 21 വരെ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള പഠനക്കിറ്റ് വിതരണം മേയ് 31-ന് രാവിലെ 11 മണിക്ക് ആലപ്പുഴ ജില്ലാ ഓഫീസിൽ നടത്തുന്നു.
പഠനക്കിറ്റ് കൈപ്പറ്റുന്നതിനായി ഐഡന്റിഫിക്കേഷൻ ഫോമും ആധാർ കാർഡ്/സ്കൂൾ ഐ.ഡി കാർഡ് എന്നിവയുമായി ആലപ്പുഴ ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 0477-2267751.
date
- Log in to post comments