Skip to main content

ജീവനക്കാര്‍ക്ക് ജി.എസ്.ടി തുടര്‍ പരിശീലനം നല്‍കി.

ജില്ലയിലെ ചരക്ക് സേവന നികുതി വകുപ്പിലെ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍, സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ക്ക്  ജി.എസ്.ടി ഇടപാടില്‍ തുടര്‍ പരിശീലനം നല്‍കി. ജില്ലാ ചരക്ക് സേവന നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണര്‍മാരായ കെ. അബ്ലുള്‍ ലത്തീഫ്, ഷിബിന്‍ സന്ദീപ്,  സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ കെ. മുഷ്താഖ് അലി, എ.എം. ഷംസുദ്ദീന്‍ എന്നിവര്‍ പരിശീലനം നല്‍കി.  എ.പി. ഭുവനേന്ദ്രന്‍,  മാലതി. കെ,  മുഹമ്മദാലി പോത്തുകാടന്‍, മുഹമ്മദ്. പി.പി, ഹരിദാസന്‍. എന്‍,  വര്‍ഗ്ഗീസ്. പി.ടി, ബാബു യൂസഫലി, നാരായണന്‍ നീലമന, സുബൈര്‍ എന്നിവര്‍  പ്രസംഗിച്ചു.

 

date