Skip to main content

അഭിമുഖം

കൈമനത്തെ സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ കൊമേഴ്സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചററുടെയും ഷോട്ട് ഹാൻഡ് ഇൻസ്ട്രക്ടറുടെയും താൽക്കാലിക നിയമനത്തിന് ജൂൺ 8 ന് അഭിമുഖം നടത്തും. എംകോമിൽ ഫസ്റ്റ് ക്ലാസും കമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയുമാണ് ലക്ചററുടെ യോഗ്യത. ഇൻസ്ട്രക്ടർക്ക് ബി.കോമിൽ ഫസ്റ്റ് ക്ലാസും കമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം. രാവിലെ 10 ന് ലക്ചറർ തസ്തികയുടെയും 11 ന് ഇൻസ്ട്രക്ടർ തസ്തികയുടെ അഭിമുഖവും നടക്കും. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സ്ഥാപനമേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

പി.എൻ.എക്‌സ്. 1691/2026

date