Skip to main content

അംഗനവാടി പ്രവേശനോത്സവം  സംസ്ഥാനതല ഉദ്ഘാടനം 30ന് മന്ത്രി ബിന്ദുകൃഷ്ണ നിര്‍വഹിക്കും

അംഗനവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും കുട്ടികള്‍ക്കായി ശിശുവികസന വകുപ്പ് തയ്യാറാക്കിയ ‘കുഞ്ഞൂസ്' കാര്‍ഡ് വിതരണവും മെയ് 30ന്  രാവിലെ 10.30ന് തൊഴില്‍-വനിത, ശിശുവികസന, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിക്കും. മേയര്‍ എ കെ ഹഫീസ് അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തും.
വിഷ്ണു മോഹന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഉദയാ സുകുമാരന്‍, ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ വി വിഘ്നേശ്വരി തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date