Skip to main content

ജില്ലാതല അറിയിപ്പുകൾ-2

അധ്യാപക നിയമനം

വളപട്ടണം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്സ്, സുവോളജി വിഷയങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജൂനിയർ അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ മൂന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9947277554

സൗജന്യ വർക്ക്ഷോപ്പ്

കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ് മെയ് 23ന് രാത്രി ഏഴ് മുതൽ എട്ടുമണി വരെ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഫോൺ: 9495642722, 9072592458

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2026-27 സാമ്പത്തിക വർഷം ടാക്സി പെർമിറ്റുള്ള കാർ/ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽനിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജൂൺ മൂന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ സ്വീകരിക്കും. ഫോൺ: 0490 2967199

ദർഘാസ്

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സി.ജി.പി.യു, കാന്റീൻ, മെൻസ് ഹോസ്റ്റലിലെ ഫിറ്റ്നസ് സെന്റർ എന്നിവിടങ്ങളിലെ പെയിന്റിംഗ് പ്രവൃത്തി പൂർത്തീകരിക്കാൻ പെയിന്റ് വിതരണം ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ ജൂൺ മൂന്നിന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ എ, ബി ബ്ലോക്കുകളിൽ കർട്ടൻ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ അഞ്ചിന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും. ഫോൺ: 04972780225

date