Skip to main content

*നഴ്സറി സ്കൂൾ ടീച്ചർ- ആയ നിയമനം*

മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എട്ട് പ്രീ സ്കൂളുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നഴ്സറി സ്കൂൾ ടീച്ചർ, ആയ നിയമനം നടത്തുന്നു. മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട യുവതീയുവാക്കൾക്കാണ് അവസരം. പി.പി.ടി.ടി.സിയും നഴ്സറി ടീച്ചേർസ് എഡ്യൂക്കേഷൻ കോഴ്സുമാണ് നഴ്സറി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള യോഗ്യത. ഉദ്യോഗാർത്ഥികൾ അപേക്ഷയുമായി മെയ് 29 രാവിലെ 10ന് മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04935 -240210 

date