Skip to main content

*പ്രീമെട്രിക് ഹോസ്റ്റൽ അപേക്ഷാ തീയ്യതി നീട്ടി*

കൽപറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തീയ്യതി  മെയ് 30 വരെ ദീർഘിപ്പിച്ചു.  നിലവിൽ അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടികൾക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പരിഗണിക്കും. തെരഞ്ഞടുക്കപ്പെടുന്നവർക്ക് സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ് മണി എന്നിവ ലഭിക്കും. അപേക്ഷകൾ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം മെയ് 30നകം കൽപ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 04936 208099, 7558819976.

date