Skip to main content
ഉയർന്ന കോഴ്സുകൾക്ക് പ്രവേശനം നേടുകയും പഠന മികവ് പ്രകടിപ്പിക്കുകയും ചെയ്ത പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള ലാപ്‍ടോപ്പ് വിതരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം ചെയ്യുന്നു

*പഠന മികവിന് ലാപ്ടോപ്പ് നൽകി തരിയോട് ഗ്രാമപഞ്ചായത്ത് *

ഉയർന്ന കോഴ്സുകൾക്ക് പ്രവേശനം നേടുകയും പഠന മികവ് പ്രകടിപ്പിക്കുകയും ചെയ്ത പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് തരിയോട് ഗ്രാമപഞ്ചായത്ത് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം ചെയ്തു. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പഠനം നടത്തുന്നതിനും ഓൺലൈൻ പഠന രീതികൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനും അതിലൂടെ വലിയ ഉയരങ്ങളിൽ എത്തുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷനായ പരിപാടിയിൽ സ്ഥിരം അധ്യക്ഷരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്സാന, അംഗങ്ങളായ ഗിരിജ സത്യൻ, ധനിഷ സുനിൽ, വിജയരാഘവൻ, വി.ജി ഷിബു, സാഹിറ അഷ്റഫ്, എ.കെ മുബഷിർ, ജെസ്സി തോമസ്, ബേബി മൂത്തേടം, ശുഭ കൃഷ്ണദാസ്, സെക്രട്ടറി എം.പി രാജേന്ദ്രൻ, അസിസ്റ്റൻറ് സെക്രട്ടറി സി.കെ റസാക്ക് എന്നിവർ സംസാരിച്ചു.

date