Skip to main content

ലാബ് ടെക്നീഷ്യന്‍

റാന്നി ബ്ലോക്ക് പഞ്ചായത്തിലെ ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേനെ ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ അപേക്ഷിക്കാം.
യോഗ്യത: സര്‍ക്കാര്‍ അംഗീകൃത ബിഎസ്സി എംഎല്‍ടി/ ഡിഎംഎല്‍ടി, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായ പരിധി 45. ചിറ്റാര്‍ പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം, മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 30 വൈകിട്ട് അഞ്ച്. ഫോണ്‍ : 04735 256577.
 

date