സുരക്ഷിത ജലയാത്ര: ബോട്ട് ഉടമകൾക്ക് നിർദ്ദേശങ്ങളുമായി ബേപ്പൂർ പോർട്ട് അധികൃതർ
ബക്രീദിനോടനുബന്ധിച്ച് വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്നതും, മൺസൂൺ/കാലാവസ്ഥ വ്യതിയാനങ്ങൾ റെഡ്, ഓറഞ്ച് അലർട്ട് സമയത്തും വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെടുന്ന അവസരങ്ങൾ എന്നിവ കണക്കിലെടുത്തും സുരക്ഷിത ബോട്ട് സർവ്വീസ് ഒരുക്കുന്നതിന് എല്ലാ ബോട്ടുടമകളും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിലേക്കായി ചുവടെ ചേർത്ത മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
* സുരക്ഷാ മാനദണ്ഡങ്ങളോ, സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവ്വേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, നിയമാനുസൃത രേഖകൾ എന്നിവ ഇല്ലാതെ സർവീസ് നടത്തുവാൻ പാടുള്ളതല്ല.
* നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകൾ എല്ലാ യാത്രക്കാരും ധരിക്കേണ്ടതാണ്. ബോട്ട് ഉടമയും ജീവനക്കാരും ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.
* മതിയായ യോഗ്യതയുള്ള ജീവനക്കാർ മാത്രമേ ജലയാനം പ്രവർത്തിപ്പിക്കുവാൻ പാടുള്ളൂ.
* ഓരോ ജലയാനത്തിലും അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റുവാൻ പാടുള്ളൂ. അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും സഞ്ചാരികൾക്ക് കാണത്തക്കവിധം രേഖപ്പെടുത്തി പ്രദർശിപ്പിക്കേണ്ടതാണ്.
* ഓരോ യാത്രയ്ക്ക് മുൻപായി ജലവാഹനത്തിന്റെ സുരക്ഷ, പ്രവർത്തനക്ഷമത എന്നിവ ഉറപ്പുവരുത്തേണ്ടതാണ്.
* അനുവദിക്കപ്പെട്ട സോണിൽ മാത്രമേ സർവ്വീസ് നടത്താൻ പാടുള്ളൂ.
* റെഡ്, ഓറഞ്ച് അലർട്ട് സമയങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെടുന്ന അവസരങ്ങളിലും സർവ്വീസ് നിർത്തി വെക്കേണ്ടതാണ്. നിർദ്ദേശങ്ങൾ പാലിക്കാത്ത ജലവാഹനങ്ങളുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുന്നതായിരിക്കും. മതിയായ സുരക്ഷ ഇല്ലാതെയും കൂടുതൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നതുമായ ജല വാഹനങ്ങളുടെ വിവരം ചുവടെ ചേർക്കുന്ന നമ്പറിൽ അറിയിക്കാവുന്നതാണ്: സീനിയർ പോർട്ട് കൺസർവേറ്റർ ഓഫീസ് - കോഴിക്കോട് - 0495 - 2414039 (ബേപ്പൂർ പോർട്ട് ഓഫ് രജിസ്ട്രി)
- Log in to post comments