Skip to main content

ഒഴിവ്

കേരള വാട്ടർ അതോറിറ്റി ക്വാളിറ്റി കണ്ട്രോൾ സബ്ഡിവിഷൻ തിരുവല്ല സാനിറ്ററി കെമിസ്റ്റ് തസ്തികയിൽ STB വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള 1 ഒഴിവ് നിലവിലുണ്ട്. ബി.എസ്.സി കെമിസ്ട്രിയും വാട്ടർ ക്വാളിറ്റി അനാലിസിസിലും മോണിറ്ററിങ്ങിലുമുള്ള 3 വർഷത്തെ പ്രവൃത്തിപരിചയവും / എം.എസ്.സി കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. മേൽപ്പറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. ഉദ്യോഗാർത്ഥികൾ പ്രായംവിദ്യാഭ്യാസ യോഗ്യതപ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 6നകം ബന്ധപ്പെട്ട പ്രൊഫഷണൽ എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

പി.എൻ.എക്‌സ്. 1737/2026

date