Post Category
തെളിവെടുപ്പ് യോഗം
2018ലെ കേരള മെട്രോപൊളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ജനുവരി മൂന്നിന് ഉച്ചയ്ക്ക് ശേഷം 2.30ന് തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ നേതാക്കള്‍, ഗതാഗത ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ക്ക് ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നേരിട്ടും രേഖാമൂലവും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാം. legislation@niyamasabha.nic.in എന്ന ഇ-മെയില്‍ വിലാസത്തിലും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാം. നിയമസഭാ വെബ്‌സൈറ്റില്‍ (www.niyamasabha.org) ബില്‍ ലഭ്യമാണ്. (പിഎന്‍പി 4196/18)
date
- Log in to post comments