മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് 124 പദ്ധതികള്‍ക്ക്് അംഗീകാരം
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. തനതുഫണ്ടും, കേന്ദ്രാവിഷ്‌കൃത ഫണ്ട്, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നിവക്ക് പുറമെ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം, പഞ്ചായത്ത് മാര്‍ക്കറ്റ് നവീകരണം, കീഴ്‌വായ്പൂര് ഹോമിയോ ആശുപത്രി നവീകരണം, എല്‍.ഇ.ഡി തെരുവ് വിളക്ക് സ്ഥാപിക്കല്‍, കുടിവെള്ള പൈപ്പ് ലൈന്‍ സംഭരണികള്‍ സ്ഥാപിക്കുക, മത്സ്യകൃഷി പ്രോത്സാഹനം, പ്രളയബാധിതകര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന പദ്ധതികള്‍, ഓഡിറ്റോറിയം നവീകരണം എന്നിവയ്ക്ക് പുറമെ ഉല്‍പ്പാദന, സേവന, പശ്ചാത്തല മേഖലകളില്‍ ഉള്‍പ്പെടുത്തി ഭവന പുനരുദ്ധാരണം, കിണര്‍ നിര്‍മ്മാണം, റോഡ് നവീകരണം, വീട്, അങ്കണവാടി, സ്‌കൂളുകള്‍ എന്നിവയുടെ അറ്റകുറ്റപണികള്‍ എന്നിവയും, പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യത്തിനുള്ള പദ്ധതികള്‍, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, കലാമേള തുടങ്ങിയ പദ്ധതികളും അംഗീകാരം ലഭിച്ചവയില്‍പെടും. യുവജന ക്ലബ്ബുകള്‍ക്ക് പ്രോത്സാഹന പരിപാടികള്‍, ആരോഗ്യമേഖലയില്‍ താലൂക്ക് ആശുപത്രിയില്‍ പാലിയേറ്റിവ് കെയര്‍ ഫിസിയോ തെറാപ്പി സൗകര്യത്തിന് പ്രത്യേക പദ്ധതി, സാക്ഷരതാ തുല്യതാ പഠത്തിന് സൗകര്യമൊരുക്കല്‍ എന്നിവ ഉള്‍പ്പെട അഞ്ചര കോടി രൂപയുടെ പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. (പിഎന്‍പി 4202/18)
- Log in to post comments