Skip to main content

ക്ഷയരോഗ മുക്ത പഞ്ചയത്ത് ; അവാർഡുകൾ വിതരണം ചെയ്തു

ക്ഷയരോഗ മുക്ത പഞ്ചായത്തുകൾക്കുള്ള 2025 ലെ അവാർഡുകൾ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ വിതരണം ചെയ്തു. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ അതിരപ്പിള്ളി, ചാഴൂർ, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ അവാർഡുകൾ നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.ൽ സതീഷ് കുമാർ, ഷെല്ലി ജിജുമോൻ, ശ്രീകല കുഞ്ഞുണ്ണി എന്നിവർ ഗാന്ധി ശില്പവും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.

ചടങ്ങിൽ ഡി.എം.ഒ. ഡോ. ടി.പി ശ്രീദേവി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഫ്ലെമി ജോസ്, ഡി.ട്ടി.ഒ  ഡോ. ജിൽഷോ ജോർജ്,  ആരോഗ്യ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാർ, മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ, ഡി.എം .ഒ പ്രതിനിധികൾ, ജില്ലാ ടി.ബി സെൻറർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date