പ്രയുക്തി ജോബ്ഫെയർ ഇന്ന്(30-05-2026)
വടക്കാഞ്ചേരിയിലെ തലപ്പിള്ളി മോഡൽ കരിയർ സെന്റർ ആന്റ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മോഡൽ കരിയർ സെന്ററിൽ ഇന്ന് രാവിലെ (മെയ് 30) പത്ത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ പ്രയുക്തി ജോബ്ഫെയർ നടക്കും.
സീനിയർ ബ്രാഞ്ച് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, യൂണിറ്റ് മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, വെബ് ഡെവലപ്പർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ജൂനിയർ, ആങ്കർ ജൂനിയർ, ടെലികോളർ തുടങ്ങിയ തസ്തികകളിലായി വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഇരുന്നൂറോളം ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പത്താംക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.
അഭിമുഖത്തിന് വരുന്നവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം വടക്കാഞ്ചേരി ഗവണ്മെന്റ് ഓഫീസ് ബിൽഡിംഗ് കോംപ്ലക്സിന്റെ രണ്ടാംനിലയിൽ സ്ഥിതി ചെയ്യുന്ന മോഡൽ കരിയർ സെന്ററിൽ ഹാജരാകണം. ഓൺസ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ: 04884 235660, 9605808314. ഇമെയിൽ: mccthalappilly.ncs@gmail.com
- Log in to post comments