Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2025-26 വര്‍ഷത്തെ യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടിയവര്‍ക്കും ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം.

ഈ പദ്ധതികള്‍ക്കായി യോഗ്യരായ വിദ്യാര്‍ത്ഥികള്‍ മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസുകളില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുമായോ, മേഖല ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ജൂണ്‍ ഏഴിന് വൈകുന്നേരം അഞ്ച് മണി. ഫോണ്‍: 0484 2396005.

date