വിജ്ഞാനവാടി കോര്‍ഡിനേറ്റര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുന്നംകുളം മുന്‍സിപ്പാലിറ്റിയിലുള്ള കാണിപയ്യൂര്‍, പരിയാരം ഗ്രാമപഞ്ചായത്തുകളിലെ തൃപ്പാപ്പിള്ളി, കരുവന്നൂര്‍ ഗ്രാമപഞ്ചായത്ത്, പാറളം ഗ്രാമപഞ്ചായത്തിലെ ശിവപുരം നഗര്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കോക്കാത്ത്, നടത്തറ ഗ്രാമപഞ്ചായത്തിലെ മുരിക്കുംകുണ്ട്, മാള ഗ്രാമപഞ്ചായത്തിലെ കുന്നത്ത്കടവ്, അന്നമനട ഗ്രാമപഞ്ചായത്തിലെ മാമ്പ്ര ഭൂരഹിത കര്‍ഷക ഉന്നതി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാനവാടികളിലേക്ക് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു.
പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും 21 നും 45 മദ്ധ്യേ പ്രായപരിധിയിലുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍, ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ മെയ് 29 ന് രാവിലെ 10.30 മുതല്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2360381 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Log in to post comments