ഏനാദിമംഗലം പഞ്ചായത്തില്‍ ആറുകോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
ഏനാദിമംഗലം പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന ആറു കോടിയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം. 179 പദ്ധതികളാണ് അടുത്ത സാമ്പത്തിക വര്‍ഷം പഞ്ചായത്ത് നടപ്പിലാക്കുന്നത്. റോഡ്, പാര്‍പ്പിടമേഖല, വനിതാക്ഷേമം, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനപരിപാലനം, കൃഷി, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവയ്ക്കാണ് ഊന്നല്‍. പഞ്ചായത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2.19 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ പദ്ധതികള്‍ക്കായി 1.07 കോടി രൂപയാണ് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ മാറ്റി വച്ചിട്ടുള്ളത്. പട്ടികവര്‍ഗ ഉപപദ്ധതികള്‍ക്കായി 1.1 ലക്ഷം, റോഡ് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 1.74 കോടി, റോഡ് ഇതര പ്രവര്‍ത്തനങ്ങള്‍ക്ക് 30.44 ലക്ഷം, പാര്‍പ്പിടമേഖലയില്‍ 89.57 ലക്ഷം, വനിതാക്ഷേമത്തിന് 30 ലക്ഷം, കുട്ടികള്‍ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി 26.31ലക്ഷം, വയോജന പരിപാലനത്തിനായി 12.02 ലക്ഷം, ഉത്പാദനമേഖലയ്ക്ക് 40 ലക്ഷം, ഗതാഗതമേഖലയില്‍ 3.12കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരമേശ് പറഞ്ഞു.
(പിഎന്‍പി 4204/18)
- Log in to post comments