Skip to main content

ഇൻസ്പയർ-മാനക്: കണ്ണൂർ ജില്ലയിൽനിന്ന് മൂന്ന് പേർ ദേശീയതലത്തിലേക്ക്

 

കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ ഇൻസ്പയർ-മാനക് (മില്യൺ മൈൻഡ്‌സ് ഓഗ്‌മെൻറിംഗ് നാഷണൽ ആസ്പിരേഷൻസ് ആൻഡ് നോളജ്) അവാർഡിന്റെ ദേശീയതല മത്സരത്തിലേക്ക് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതല മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട് അഞ്ച് പേരിൽ മൂന്ന് പേരും കണ്ണൂർ ജില്ലക്കാരാണ്. ശിവനന്ദ് പിവി-കെപിആർ ജിഎച്ച്എസ്എസ് കല്യാശ്ശേരി, നന്ദ ഉണ്ണികൃഷ്ണൻ -ജിഎച്ച്എസ്എസ് ചുഴലി, സായി കൃഷ്ണ എൻപി-അഞ്ചരക്കാണ്ടി എച്ച് എസ് എസ് എന്നിവരാണ് ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
റിദ ഫാത്തിമ (വയനാട്), അക്‌സ ബിനു (പത്തനംതിട്ട) എന്നിവരും സംസ്ഥാനതലത്തിൽനിന്ന് ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 

date