Skip to main content

കേരള ഗവർണർ  ജൂൺ ഒന്നിന്  കണ്ണൂർ സർവ്വകലാശാലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

 

കണ്ണൂർ സർവ്വകലാശാല ചാൻസിലറായ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ജൂൺ ഒന്നിന്  താവക്കര, മാങ്ങാട്ടുപറമ്പ കാമ്പസുകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 
കേരള ഫോക് ലോർ അക്കാദമിയുടേ സഹകരണത്തോടെ  താവക്കര സർവ്വകലാശാല ആസ്ഥാനത്ത് സ്ഥാപിച്ച ഫോക് ലോർ ആർട്ട്‌ ഗാലറിയുടെയും,  കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ സഹകരണത്തോടെ സ്ഥാപിച്ച കൈത്തറി മ്യൂസിയത്തിൻ്റെയും  ഉദ്ഘാടനം രാവിലെ ഒമ്പതരയോടെ ചാൻസിലർ  നിർവഹിക്കും.

തുടർന്ന് മാങ്ങാട്ടുപറമ്പ ക്യാമ്പസിലെത്തുന്ന  ചാൻസിലർ രാവിലെ 10.30ന് പിഎം ഉഷ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച സർവ്വകലാശാല സെനറ്റ് ഹാളിൻ്റെയും  സെമിനാർ കോംപ്ലക്സിന്റെയും, ആധുനികവത്കരിച്ച 40 സ്മാർട്ട് ക്ലാസ് റൂമുകളുടെയും സർവ്വകലാശാല സ്റ്റുഡൻറ്സ് അമിനിറ്റി സെൻററിൽ പുതുതായി ആരംഭിക്കുന്ന ഡാറ്റാ സെൻറർ, ഫോറിൻ ലാംഗ്വേജ് സെൻറർ എന്നിവയുടെയും ഉദ്ഘാടനം നിർവ്വഹിക്കും.

 സർവ്വകലാശാല പുതുതായി ആരംഭിക്കുന്ന കോഴ്സുകളായ എം.എസ്.ഡബ്ല്യു ലൈഫ് ലോങ്ങ്‌ ലേർണിംഗ്, ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കളരിപ്പയറ്റ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കളരിപ്പയറ്റ്, ഡിപ്ലോമ പ്രോഗ്രാം ഇൻ തിയോളജി, എഇഡിപി പ്രോഗ്രാം ഇൻ വുഡ് സയൻസ് ആൻഡ് ടെക്നോളജി, സംസ്കൃത ബിരുദ-ബിരുദാനന്തര കോഴ്സ്, ഐബിഎം ക്യുറേറ്റഡ് എംബിഎ പ്രോഗ്രാം ഇൻ ഡാറ്റാ അനലിറ്റിക്സ് എന്നീ കോഴ്സുകൾക്കും അദ്ദേഹം  ആരംഭം കുറിക്കും.

date