Skip to main content

നെറ്റ് പരിശീലനം

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജീസ് ആൻഡ് സ്‌കിൽസിൽ ജൂണിൽ ആരംഭിക്കുന്ന UGC-NET പേപ്പർ II  (ഹൈബ്രിഡ് മോഡ്) പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, മാനേജ്‌മെന്റ്‌മലയാളം, ഇക്കണോമിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് പരിശീലനം. വിശദവിവരങ്ങൾക്ക്: 8136882389, 9495069307, 8547005087, 0471-2550612.

പി.എൻ.എക്‌സ്. 1743/2026

date