Skip to main content

എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം: സ്പോട്ട് അഡ്മിഷൻ ജൂൺ 6ന്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മ‌ിഷൻ ജൂൺ 6 ന് നടത്തും. കേരള സർവകലാശാലയുടെ കീഴിൽ എ.ഐ.സി.റ്റി.ഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. പ്രോഗ്രാമിന് 50 ശതമാനം മാർക്കോടുകൂടിയ ബിരുദംകെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് പ്രവേശന പരീക്ഷ സ്കോർ കാർഡ് എന്നിവയാണ് യോഗ്യത.

ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ തൊഴിലവസരങ്ങളിൽ പ്ലേസ്മെന്റ് സൗകര്യം നൽകും. അഡ്‌മിഷനായുള്ള ഗ്രൂപ്പ് ഡിസ്ക്ഷനും ഇന്റർവ്യുവും ജൂൺ 6 ന് രാവിലെ 10.30 ന് കിറ്റ്സ് തിരുവനന്തപുരം ക്യാംപസിൽ നടത്തും. കൂടുതൽവിവരങ്ങൾക്ക്www.kittsedu.org, 9645176828 / 9446529467.

പി.എൻ.എക്‌സ്. 1751/2026

date