Skip to main content

പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകണം-മന്ത്രി എം. ലിജു

  • കായംകുളം ഉപജില്ല പ്രവേശനോത്സവം മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്തു

"പാഠം ഒന്ന്  പുതുയുഗ വിദ്യാലയം"എന്ന പ്രമേയത്തിൽ പുതിയ അധ്യയന വർഷത്തെ  കായംകുളം ഉപജില്ലാ തല സ്കൂൾ പ്രവേശനോത്സവം  കായംകുളം ഗവ: ബോയ്സ് എച്ച്.എച്ച്.എസ് ആഡിറ്റോറിയത്തിൽ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി അഡ്വ: എം. ലിജു ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കായികം, കല തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ കോളേജുകളിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നതിനുള്ള പരിപാടികൾ  ആസൂത്രണം ചെയ്തുവരുകയാണ്. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം മന്ത്രി അഭ്യർത്ഥിച്ചു.മന്ത്രി കുട്ടികളോടൊപ്പം പാട്ടുപാടിയാണ് പ്രവേശനയോത്സവത്തിന് തുടക്കം കുറിച്ചത്. കായംകുളം മുനിസിപ്പൽ ചെയർമാൻ ശരത് ലാൽ അദ്ധ്യക്ഷത വഹിച്ചു.കായംകുളം നഗരസഭ   ക്ഷേമകാര്യ അധ്യക്ഷ അനിത മുട്ടാണിക്കര, യു.ഡി.എഫ്  പാർലമെന്ററി പാർട്ടി ലീഡർ അഡ്വ: യു. മുഹമ്മദ്,നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സോളമൻ റൊസാരിയോ, ബി.പി.സി കായംകുളം ജെ.ഗായത്രി, മുനിസിപ്പൽ സെക്രട്ടറി ജി.ബിനു, 
ആർ. മുഹമ്മദ് റഫീഖ് ,പൊന്നുമോൾ, വി.എസ്. അനിൽകുമാർ,എസ്.സുനിൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മധുര വിതരണവും ഉണ്ടായി.

date