Skip to main content

ഹരിപ്പാട് ഉപജില്ലാതല സ്കൂൾ പ്രവേശന ഉത്സവം :മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ഹരിപ്പാട് ഉപജില്ലാതല സ്കൂൾ പ്രവേശന ഉത്സവം കാർത്തികപ്പള്ളി ഗവ. യു.പി. സ്കൂളിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 

2025-26 അധ്യയന വർഷത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിയായിരുന്ന എസ്. പാർത്ഥസാരഥിയെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു.

ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബി സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. എസ്. താഹ,  ചിങ്ങോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അമ്പിളി ദേവി ,
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജി. സജിനി, ഷീജ, ആർ. ബിനു രാജ്, ഹരിപ്പാട് എ.ഇ.ഓ. സി. മധു, പ്രഥമ അധ്യാപകൻ ബിജു വി. മുതുകുളം, എസ്.എം.സി. ചെയർമാൻ അനീഷ് എസ്. ചേപ്പാട്,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ശ്രീജേഷ്, സി.പി. രാധാകൃഷ്ണൻ, വിനോദ്, മീനാകുമാരി, സരിത ജയപ്രകാശ്, എ. എം. നൗഷാദ്, സാജൻ, കെ. എൻ. നിയാസ്,  പഞ്ചായത്ത് സെക്രട്ടറി എസ്. ജയശ്രീ, ഹരിപ്പാട് ബി.പി.സി. ഇൻചാർജ് രശ്മിഭായി, എസ്.എം.സി. വൈസ് ചെയർപേഴ്സൺ വീണ വി. നായർ, ആർ. സജി ചന്ദ്രൻ, ആർ. രമേശ്, എസ്. സവിത, എൻ. ആർ. സിന്ധു, റ്റി. ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

date