Post Category
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
ആലപ്പുഴ എപ്ലോയബിലിറ്റി സെന്റർ മുഖേന തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജൂൺ നാലിന് രാവിലെ 10 ന് തിരുവല്ല ടൗൺ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നടക്കും. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു, ബിരുദം, ഐ റ്റി ഐ / ഡിപ്ലോമ/ബി.ടെക് (ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍). നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. ഫോൺ : 0477-2230624, 8304057735, 04692600843
date
- Log in to post comments