ലോക പുകയിലരഹിത ദിനാചരണം ജില്ലാതല ഉദ്ഘാടനം
ലോക പുകയിലരഹിത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നടക്കാവ് ഹോളി ക്രോസ് കോളേജില്‍ നടന്നു. പുകയില ഉപയോഗത്തിന്റെ ദോഷങ്ങളെക്കുറിച്ച് ബോധവത്കരണം ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍.എസ്.എസ് സെല്‍, ഹോളി ക്രോസ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി അസിസ്റ്റന്റ് കലക്ടര്‍ മാളവിക ജി നായര്‍ ഉദ്ഘാടനം ചെയ്തു. ഹോളി ക്രോസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഷൈനി ജോര്‍ജ് അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ടോം വര്‍ഗീസ് ബോധവത്കരണ ക്ലാസെടുത്തു. ഹോളി ക്രോസ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ലിജോ ജോസഫ്, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. കെ ടി മുഹസിന് എന്നിവര്‍ സംസാരിച്ചു.
പുകയില ഉപയോഗം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പിന് കീഴിലുള്ള ദിശയുടെ ടോള്‍ ഫ്രീ നമ്പറുകളായ 1056, 104 എന്നിവയില്‍ വിളിച്ച് ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ സേവനം ഉറപ്പാക്കാമെന്നും ശ്വാസ് ക്ലിനിക്കുകള്‍, ജീവിതശൈലീരോഗ നിയന്ത്രണ ക്ലിനിക്കുകള്‍, മാനസികാരോഗ്യ ക്ലിനിക്കുകള്‍ എന്നിവയിലും സര്‍ക്കാര്‍ ആശുപത്രികളിലും പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ചികിത്സയും കൗണ്‍സിലിങ്ങും ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
- Log in to post comments