Post Category
മത്സ്യത്തൊഴിലാളി വനിതകൾക്ക് സ്വയംതൊഴിൽ പരിശീലനവുമായി 'സാഫ്
'
ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ഫോർ ഫിഷർവിമന്റെ (സാഫ്) നേതൃത്വത്തിൽ ടെയ്ലറിംഗ് ആൻഡ് ഗാർമെന്റ്സ് വിഭാഗത്തിൽപെടുന്ന യൂണിറ്റുകൾക്കായി 'ആരി വർക്ക്' പരിശീലനം സംഘടിപ്പിച്ചു.
ടെയ്ലറിംഗ് കാറ്റഗറിയിൽ പെട്ട യൂണിറ്റുകൾക്ക് നൂതന പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് 10 ദിവസത്തെ ഈ പരിപാടി സംഘടിപ്പിച്ചത്. ആലപ്പുഴ ചടയംമുറി ഹാളിൽ നടന്ന പരിശീലനത്തിൽ ആറാട്ടുപുഴ മുതൽ തുറവൂർ വരെയുള്ള ഗുണഭോക്താക്കൾ പങ്കെടുത്തു.
സമാപനചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. സാഫ് നോഡൽ ഓഫീസർ ടി. ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. അസി. നോഡൽ ഓഫീസർ ആർ. രാകേഷ്, ലെഡ്‌സ് ട്രെയിനിംഗ് ഹെഡ് അഞ്ജന, മിഷൻ കോ-ഓർഡിനേറ്റർമാർ എന…
date
- Log in to post comments