Skip to main content
പുകയില നിയന്ത്രണ പരിപാടി ഏകോപന യോഗത്തില്‍നിന്ന്

പുകയില നിയന്ത്രണ പരിപാടി ഏകോപന യോഗം

വിദ്യാലയങ്ങളിലും പരിസരങ്ങളിലും പുകയില ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കുന്നതിന്റെയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, കോട്പ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ്, വിദ്യാലയങ്ങളിലും പരിസരത്തും ജാഗ്രത സമിതികളുടെ നിരീക്ഷണം തുടങ്ങിയവ ശക്തമാക്കുന്നതിന്റെയും ഭാഗമായി ജില്ലാതല ഏകോപന യോഗം ചേര്‍ന്നു. 
 ലോക പുകയിലവിരുദ്ധ ദിനമായ മെയ് 31ന് ആരംഭിക്കുകയും അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 വരെ നീളുന്നതുമായ പുകയില-ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും നിയമ നടപടികളും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും നടപ്പാക്കാന്‍ തീരുമാനിച്ചു. സ്‌കൂളുകളില്‍ ബോധവത്കരണ പരിപാടികള്‍ ശക്തമാക്കുകയും കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം പുകയിലരഹിതമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുകയും ചെയ്യും. പി.ടി.എകളുടെ നേതൃത്വത്തില്‍ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും. ലഹരി ഉപയോഗമോ മറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കേണ്ട ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍, ടെലി മനസ്സ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍, ആരോഗ്യ വകുപ്പിന്റെ ദിശ നമ്പറുകള്‍ എന്നിവ എല്ലാ സ്‌കൂളുകളിലു പ്രദര്‍ശിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി വി പ്രകാശന്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. വി പി രാജേഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date