Skip to main content

നവോത്ഥാന സന്ദേശമുയർത്തി സാസ്‌കാരിക ജാഥയും കൂട്ടായ്മയും ഇന്ന് (ഡിസംബർ. 30)

 

സംസ്ഥാന യുവജനക്ഷേമ ബോർഡ് നവോത്ഥാന മൂല്യങ്ങൾ യുവതലമുറ യിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ''പേറുക വന്നീ പന്തങ്ങൾ'' എന്ന പേരിൽ ഇന്ന് വൈകിട്ട് 6.30 ന് തിരുവനന്തപുരത്ത് നവോത്ഥാന ജാഥയും സാംസ്‌കാരിക കൂട്ടായ്മയും സംഘടിപ്പിക്കും.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് നിന്നാരംഭിച്ച് വെള്ളയമ്പലം അയ്യങ്കാളി പ്രതിമവരെ നവോത്ഥാന ജാഥ നടക്കും. ജാഥയിൽ നവോത്ഥാന കാലഘട്ടത്തിലെ സംഭവവികാസങ്ങളെ അധികരിച്ചുള്ള ഫ്‌ളോട്ടുകൾ ഒരുക്കിയിട്ടുണ്ട്. വെള്ളയമ്പലം അയ്യങ്കാളി പ്രതിമക്ക് സമീപം വൈകുന്നേരം 6.30 ന് ചേരുന്ന സാംസ്‌കാരിക കൂട്ടായ്മ ദേവസ്വം-സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

പി.എൻ.എക്സ്. 5689/18

date